മുഖത്ത് വെളിച്ചെണ്ണ പുരട്ടിയാൽ എന്തു സംഭവിക്കും? ഇതറിയൂ.. വെളിച്ചെണ്ണയുടെ ഗുണങ്ങളും ദോഷങ്ങളും..





നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഒഴിവാക്കുവാൻ സാധിക്കാത്ത പ്രധാനഘടകമാണ് വെളിച്ചെണ്ണ എന്ന് പറയാം. ആരോഗ്യ സംരക്ഷണത്തിനും വെളിച്ചെണ്ണക്ക് വളരെ ഏറെ പ്രാധാന്യമുണ്ട്. എന്നാൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ ചില ദോഷഫലങ്ങളും ഉണ്ട്.



 
പലപ്രശ്നങ്ങൾക്കും സൗന്ദര്യ പ്രശ്നങ്ങൾക്കും വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗുണത്തിനു വേണ്ടി ഉപയോഗിക്കുന്ന പല കാര്യങ്ങളും പല സമയങ്ങളിലും ദോഷമായി മാറുകയാണ് ചെയ്യുന്നത്.
വെളിച്ചെണ്ണയുടെ കാര്യത്തിൽ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇതിൽ പ്രധാനമായും മുഖക്കുരു അകറ്റുന്നതിന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.



 
എണ്ണമയം കൂടുതലുള്ള ആളുകളിലാണ് മുഖക്കുരു പ്രശ്നം അധികമായും കണ്ടുവരുന്നത്. ഇതുകൊണ്ടു തന്നെ വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുമ്പോൾ ഇതിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പല തരത്തിലുളള അലർജികൾ ആണ് കാണുന്നത്.
ഇതിൽ ചർമത്തിലുണ്ടാകുന്ന അലർജികൾ പലപ്പോഴും വെളിച്ചെണ്ണ മൂലം ഉണ്ടാകുന്നതാണ്. എക്സിമ പോലുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. കൃത്യമായി ശുദ്ധീകരിക്കാത്ത വെളിച്ചെണ്ണ എടുത്ത് ഓയിൽ പുള്ളിങ്ങ് നടത്തുന്നവരിൽ ഇത് വിപരീതഫലമാണ് സൃഷ്ടിക്കുന്നത്.




ഓയിൽ പുള്ളിങ് എന്നാൽ പല്ലിന് വൃത്തി നൽകാനുള്ളത് എന്നതുകൊണ്ടു തന്നെ പല ആളുകളും ഓയിൽ പുള്ളിങ്ങ് കഴിഞ്ഞതിനു ശേഷം പല്ലുതേക്കാറില്ല. എന്നാൽ ദന്ത സംരക്ഷണത്തിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
മുടിയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്ന സമയത്ത് പല സമയങ്ങളിലും ഇത് മുഖത്തേക്ക് ഇറങ്ങിവരും. മുഖത്തിനുള്ള സുഷിരങ്ങളിൽ എത്തി അതിൽ അഴുക്കും പൊടിയും നിറയാൻ കാരണമാവുകയും മുഖക്കുരു സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യും.




മുടിയിൽ ഉണ്ടാകുന്ന എണ്ണമയം പലപ്പോഴും താരൻ വളരുവാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ തലയിലെ എണ്ണ മയം പൂർണമായും കഴുകിക്കളയണം.

വീഡിയോ കാണാൻ...👇








Post a Comment

Previous Post Next Post