കർഷകരുടെ ഏലവും കുരുമുളകും ഉൾപ്പെടെയുള്ള കൃഷിയാണ് കത്തി നശിച്ചത്. വിളവെടുപ്പിന് പാകമായ മൂന്നാം വർഷ ഏലച്ചെടികളും കുരുമുളക് ചെടികളും കത്തി
ചാമ്പലായി. ജലസേചനത്തിനായി ഉപയോഗിക്കുന്ന ഹോസുകളും കത്തി നശിച്ചു. പലരും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭൂമിയിലാണ് തീപിടിച്ചത്.
കൃഷിയിടം തീ വച്ച് നശിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കർഷകരുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പുൽമേടിന് തീ ഇട്ടത് കൃഷിടത്തിലേക്കു പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment