ഒമാനിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതിയില്ല




ഒമാനിലെ മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താർ നടത്താൻ കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തി. രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും 12 വയസിന്​ മുകളിലുള്ളവർക്കും തറാവീഹ്​ നമസ്കാരത്തിന്​ ​അധികൃതർ അനുമതി നൽകിയിരുന്നു. കൊവിഡ്​ സുരക്ഷ നിർദ്ദേശങ്ങൾ മസ്​ജിദുകളിൽ കർശനമായി പാലിക്കേണ്ടതുണ്ട്.



പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമായി കർശനമായി പാലിക്കണമെന്നും കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ നിർബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണം.

Post a Comment

Previous Post Next Post