അമിതമായി ഏതൊരു ഭക്ഷണം കഴിച്ചാലും നിങ്ങളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇലക്കറികൾക്ക് പോഷക ആഹാരങ്ങളിൽ വലിയ സ്ഥാനമാണ് ഉള്ളത് എങ്കിലും വ്യക്തമായ ധാരണയില്ലാതെ ഇവ അമിതമായി കഴിക്കുകയാണെങ്കിൽ പല രീതിയിൽ നിങ്ങളെ ഇത് ബാധിക്കും.
ചീരയിൽ കലോറി കുറവാണ് ആരോഗ്യപരമായ പോഷകഗുണങ്ങൾ ഏറെയാണ്. ആവശ്യ ധാതുക്കളും വൈറ്റമിനുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ച ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതു വഴി കാൻസർ വരുന്നതിനുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
ചീര കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കൂട്ടുകയും ചെയ്യും. ചീരയിൽ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഓക്സാലിക് ആസിഡ് അളവ് കൂടുമ്പോൾ മറ്റുള്ള ധാതുക്കളെ വലിച്ചു എടുക്കുവാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നു.
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിക് എന്ന ചില അലർജി പ്രശ്നങ്ങൾക്ക് കാരണമാകും. വൈറ്റിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കും ഇത് കാരണമാകും. വായുകോപം വയറുവേദന എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
അമിതമായി ചീര കഴിക്കുന്നതുവഴി വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. സന്ധി സംബന്ധമായ അസുഖങ്ങൾക്കും ഇവ കാരണമാകും.
Post a Comment