വിദ്യാഭ്യാസ മേഖലയിൽ വമ്പൻ മാറ്റം കൊണ്ടു വരുന്നു. എല്ലാ വിദ്യാർഥികളും ശ്രദ്ധിക്കൂ. പുതിയ അറിയിപ്പ്..






എല്ലാ വിദ്യാർത്ഥികളെയും ബാധിക്കുന്ന പുതിയ നയം കൊണ്ടു വരികയാണ്. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാനവും.




 
വിദ്യാർഥികൾ എല്ലാവരെയും തന്നെ ഈ കാര്യം ബാധിക്കും. എല്ലാ വിദ്യാർത്ഥികളും ശ്രദ്ധിക്കുക. ദേശീയ വിദ്യാഭ്യാസ നയം പ്രകാരം ഉള്ള നിർദ്ദേശങ്ങൾ നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കുവാൻ വേണ്ടിയുള്ള തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്.
പുതിയ അധ്യായന വർഷം മുതൽ ഇതിന്റെ ഭാഗമായി ആറു വയസ്സ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരുവാൻ സാധിക്കുകയില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.






 
സംസ്ഥാനത്തുള്ള എയ്ഡഡ് സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ 6 വയസ് തികയണം എന്ന നിയമമുണ്ടെങ്കിലും അഞ്ച് വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാൻ അനുമതി ഉണ്ട്. എന്നാൽ കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഇ ളവ് സമ്മതിക്കുകയില്ല. സംസ്ഥാനത്തുള്ള സിബിഎസ്ഇ സ്കൂളുകളിലും ഈ വ്യവസ്ഥ നിർബന്ധമാകും.
കേന്ദ്രീയ വിദ്യാലയങ്ങൾ ഈ കാര്യം ആദ്യം തന്നെ തീരുമാനിച്ചിരുന്നതാണ്. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ പ്രൈമറി ആയും ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ യുപി വിഭാഗവും ഒൻപത് പത്ത് ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്.





9 മുതൽ 12 വരെ ക്ലാസ്സുകൾ ഒരു വിഭാഗമായി കണക്കാക്കുവാൻ ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ഏകീകരണത്തിന് വേണ്ടിയുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

Post a Comment

Previous Post Next Post