മൂർഖൻ പാമ്പുകളുടെ വാലിൽ പിടിച്ച് വലിക്കുകയും കൈ കൊണ്ട് തലയിൽ തട്ടുന്നതിന് ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രകോപിതനായ പാമ്പുകളിലൊന്ന് സയീദിനെ ആഞ്ഞു കൊത്തിയത്. കാലിൽ ആഞ്ഞ് കൊത്തിയ പാമ്പിന്റെ കടി ബുദ്ധിമുട്ടിയാണ് സയീദ് വിടുവിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നതിനായാണ് അപകടകരമായി സയീദ് ഇത്തരം വിഡിയോകൾ തയ്യാറാക്കുന്നത്. മൂർഖൻ പാമ്പുകളോട് ഏറ്റവും അപകടകരമായി പെരുമാറുന്ന വിധം എന്നാണ് പലരും ഈ വിഡിയോയെ വിശേഷിപ്പിച്ചത്.
വലിയ വിമർശനങ്ങളും സയീദിനെതിരെ ഉയർന്നു കഴിഞ്ഞു. 46 വയൽ ആന്റിവെനം നൽകിയാണ് സയീദിന്റെ ജീവൻ തിരികെ പിടിച്ചത്.
VIDEOO LINK...👇
Post a Comment