തലയോലപ്പറമ്പിൽ പ്ലസ്ടു വിദ്യാർഥിനിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം സ്കൂളിനു സമീപം ഇറക്കിവിട്ടു എന്ന പരാതിയിൽ പൊലീസുകാരനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. എറണാകുളം സ്റ്റേഷനിലെ പൊലീസുകാരനായ തലയോലപ്പറമ്പ് കോരിക്കൽ പഴമ്പട്ടി അറുപതിൽ രാജേഷി(47)ന് എതിരെയാണു കേസ്.
ഏതാനും മാസങ്ങൾക്കു മുൻപാണു സംഭവം നടന്നത്. സ്കൂളിൽ കുട്ടികളെ കൗൺസലിങ് നടത്തിയപ്പോഴാണു വിദ്യാർഥിനി ഇക്കാര്യം പുറത്തു പറഞ്ഞത്. സംഭവം ചൈൽഡ്‌ലൈൻ അധികൃതരെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു രാജേഷിനെതിരെ കേസെടുത്തത്.
Post a Comment