ശരീരഭാരം കുറയ്ക്കാനായി കഠിനമായ ഡയറ്റ്; വോണിന് തിരിച്ചടിയായെന്ന് വിദഗ്ധർ






ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അകാലനിര്യാണത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകർ മുക്തരായിട്ടില്ല. അതിനിടെയിൽ ശരീരഭാരം കുറയ്ക്കാനായി വോൺ നടത്തിയ കഠിനമായ ഡയറ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരികയാണ്. പൊതുവെ ശരീരഭാരം കൂടുതലുള്ള പ്രകൃതക്കാരനായ വോണ്‍ അടുത്തകാലത്തായി ലിക്വിഡ് ഡയറ്റ് പരീക്ഷിച്ചിരുന്നു. ഏതാണ്ട് 14 ദിവസത്തോളം ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു.





ഇത് വോണിന്റെ ആരോഗ്യത്തെ തിരിച്ചടിച്ചെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഠിനമായ ഡയറ്റിനെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മാനേജർ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധർ ഇക്കാര്യം ഉറപ്പിച്ചു പറയുന്നത്.തായ്‌ലൻഡിലെ വില്ലയിൽവച്ച് ഹൃദയാഘാതം മൂലം മരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ മൃതദേഹം ദ്വീപിലെ ആശുപത്രിയിൽ നിന്നു മാറ്റി.





ബോട്ട് വഴി സുറത് തനി നഗരത്തിലേക്കാണു മൃതദേഹം കൊണ്ടുപോയത്. അവിടെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടക്കുക. തായ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 600 കിലോമീറ്റർ അകലെയാണു സുറത് തനി നഗരം.

Post a Comment

Previous Post Next Post