കോവിഡ് വന്ന് പോയവരുടെ തലച്ചോറ് ചുരുങ്ങും; ചിന്താശേഷിയെ ബാധിച്ചേക്കാം; പഠനം






കോവിഡ് ചെറുതായി വന്ന് പോയവരിൽപ്പോലും തലച്ചോറിനെയും ചിന്താശേഷിയെയും ബാധിക്കാമെന്ന് പഠനം. മാനസിക പ്രവർത്തനത്തെ കോവിഡ് ബാധിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പഠനം പറയുന്നത്. കോവിഡ് ബാധിച്ച് മാസങ്ങൾക്ക് ശേഷം അത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പഠനം.





മണം തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടാമെന്നും പറയുന്നു. വാർദ്ധക്യത്തിൽ സാധാരണയായി മനുഷ്യരുടെ തലച്ചോറ് ചുരുങ്ങാറുണ്ട്. അതേ അവസ്ഥ കോവിഡ് മൂലമുണ്ടാകാമെന്നും പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. ജേർണൽ നേച്ചർ എന്ന മാസികയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര നാഡീ വ്യവസ്ഥയെ വൈറസ് കാര്യമായി ബാധിക്കുമെന്നും കണ്ടെത്തലിൽ പറയുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വെൽകം സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ന്യൂറോ ഇമേജിംഗിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഡിമെൻഷ്യം പോലുള്ള അവസ്ഥകൾക്ക് ഇത് കാരണമാകാമെന്നും വ്യക്തമാക്കുന്നു.





'ഇത് നിർണായകമായ ഡാറ്റകളുള്ള വളരെ നവീനമായ പഠനമാണ്. കണ്ടെത്തലുകൾ വളരെ കൗതുകകരമാണ്, ജനങ്ങൾക്കിടയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും.'ഗവേഷണത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ആൻഡ് സ്ട്രോക്കിന്റെ ക്ലിനിക്കൽ ഡയറക്ടർ അവീന്ദ്ര നാഥ് പറഞ്ഞു. SARS-CoV-2 വൈറസ് ശ്വാസകോശത്തെ ആക്രമിക്കുന്ന ഒരു ശ്വാസകോശ രോഗകാരിയായി പരക്കെ കണക്കാക്കപ്പെടുന്നു. അതിനൊപ്പമാണ് ഈ പഠനവും പുറത്ത് വന്നരിക്കുന്നത്. 

Post a Comment

Previous Post Next Post