ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വേണ്ടി കെഎസ്ഇബിയുടെ ഭാഗത്തു നിന്നും സൗജന്യമായി വൈദ്യുതി നൽകുന്നതാണ്. ആറുമാസ കാലയളവിലേക്ക് ആണ് സൗജന്യ വൈദ്യുതി കെഎസ്ഇബി യിൽ നിന്നും ഇത്തരം ആളുകൾക്ക് ലഭിക്കുക.
പിന്നീടും ആവശ്യമായാൽ വരുക ആണ് എങ്കിൽ അപേക്ഷ സമർപ്പിച്ചാൽ തുടർന്ന് ലഭ്യമാക്കാനുള്ള നടപടികളും ഉണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനു മുൻപ് തന്നെ അനുമതി നൽകിയതാണ്.
വിഷുവിനോട് അനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് ഉണ്ടാകുമോ എന്നത് പല ആളുകളുടെയും സംശയമാണ്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഭക്ഷ്യ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുകയാണ്. സപ്ലൈകോ വഴി ഇപ്പോൾ വിലക്കുറവിലാണ് ഭക്ഷ്യവസ്തുക്കൾ വില്പന ചെയ്യുന്നത്. ഇതുകൊണ്ടു തന്നെ അധികം ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഉള്ളത്. കോവിഡ് മഹാമാരി പോലെയുള്ള ബുദ്ധിമുട്ടുന്ന ഘട്ടങ്ങളിൽ ആയിരിക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഉണ്ടായിരിക്കുക.
നിലവിൽ അത്ര ബുദ്ധിമുട്ടുള്ള സാഹചര്യം അല്ലാത്തതുകൊണ്ട് തന്നെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വിഷുവിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കുകയില്ല. അത്യാവശ്യ സന്ദർഭങ്ങൾ വരുകയാണ് എങ്കിൽ വീണ്ടും ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കും.
Post a Comment