ഗോകുൽപുരി തീപിടിത്തത്തിന് പിന്നാലെ ആശങ്കയില്‍ ചേരികൾ; ജീവിക്കാൻ സൗകര്യം വേണം





ഗോകുൽപുരിയിൽ ഏഴ് പേരുടെ മരണത്തിനും 60 കുടിലുകളുടെ നാശത്തിനും ഇടയാക്കിയ തീപിടിത്തത്തിന് പിന്നാലെ ആശങ്കയിലാണ് ഡൽഹിയിലെ ചേരികളിൽ താമസിക്കുന്നവർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൽഹിയിലെ വിവിധ ചേരികളിലായി ഉണ്ടായത് അഞ്ചോളം വലിയ തീ പിടിത്തങ്ങളാണ്. കുട്ടികളുമായി സുരക്ഷിതമായി ജീവിക്കാനുള്ള സൗകര്യമുറപ്പാക്കണമെന്നാണ് ചേരികളിൽ താമസിക്കുന്നവരുടെ ആവശ്യം.‌ കൺമുമ്പിൽ കുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബാംഗങ്ങൾ അഗ്നിക്കിരയാകുന്നത് കണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഡൽഹി ഗോകുൽപുരി നിവാസികൾ മുക്തരായിട്ടില്ല.




ഹോളി കഴിഞ്ഞാൽ രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്താൻ ശേഖരിച്ചു വച്ചതൊക്കെ നഷ്ടപെട്ടത് ഓർത്ത് രെമു തേങ്ങി കൊണ്ടിരുന്നു. 20 വർഷം മുമ്പ് യുപി കാൺപൂരിൽ നിന്ന് വന്ന് സ്ഥിര താമസമാക്കിയവരാണ് ഗോകുൽപുരി ചേരിയിലുള്ളവർ. പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി വിറ്റാണ് ജീവിതം ഡൽഹിയിൽ പശ്ചിമപുരിയിൽ 30 ഉം നേബി സരായിൽ 45 ഉം മദൻപുർ ഖാദറിൽ 50 ഉം കുടിലുകൾ അഗ്നിക്കിരയായത് ഒരു വർഷത്തിനിടെയാണ്. ഇതുവരെയും തീ പടർന്നതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൻ അഗ്നിബാധയുണ്ടായത് നിരവധി തവണയാണ്.

Post a Comment

Previous Post Next Post