ബിനാമി സ്ഥാപനങ്ങളുടെ പദവി ഇളവുകളോടെ ശരിയാക്കാനുള്ള സമയപരിധി ഒരുമാസം മുന്‍പാണ് അവസാനിച്ചത്. ഇതോടെയാണ് വാണിജ്യ, വ്യാവസായികമ മേഖലയിലെ ബിനാമി ഇടപാടുകള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കിയത്. സൗദി പൗരന്മാരുടെ ലൈസന്‍സില്‍ വിദേശികള്‍ നടത്തുന്ന നൂറുകണക്കിന് ബിനാമി സ്ഥാപനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അല്‍ ഹസയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
നിയമലംഘനം നടന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും വിദേശ പൗരന്മാര്‍ റെയ്ഡില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. റീ ടെയില്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും പരിശോധന നടന്നു.
നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. കൂടാത സ്ഥാപനം അടച്ചുപൂട്ടുകയും ലൈസന്‍സ് റദ്ദുചെയ്യുകയും വിദേശികളെ നാടുകടത്തുകയും ചെയ്യും. വിദേശികളുടെ സ്ഥാപനം അവരുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.
Post a Comment