'മദ്യംനിരോധിക്കും; അന്നേ പറഞ്ഞതല്ലേ'; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ഉമാഭാരതി





ഭോപ്പാലിലെ മദ്യശാല കല്ലെറിഞ്ഞ് തകർത്ത്  മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മധ്യപ്രദേശിൽ മദ്യനിരോധനം ഏർപ്പെടുത്താനായിരുന്നു പ്രതിഷേധം. ഒരാഴ്ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് ഉമാഭാരതി പറഞ്ഞു.





'ബർഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയിൽ നിരവധി മദ്യശാലകളുണ്ട്. അവിടെ അടഞ്ഞ സ്ഥലത്ത് മദ്യം വിളമ്പുന്നു. ഇത് സർക്കാർ നയത്തിന് എതിരായതിനാൽ താമസക്കാരും സ്ത്രീകളും എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുമ്പ് പലതവണ ഉറപ്പ് നൽകിയിരുന്നു. പക്ഷേ വർഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല' - വീഡിയോ പങ്കുവെച്ച് ഉമാഭാരതി പറഞ്ഞു.




കഴിഞ്ഞ വർഷം ജനുവരി 15നാണ് മദ്യനിരോധനം കൊണ്ടുവരുമെന്ന ആഹ്വാനം നടത്തിയത്. സംഭവം നടന്നില്ലെങ്കിൽ എല്ലാം തകർക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ എക്സൈസ് നിയമം പുറത്തുവരുന്നത്. മദ്യത്തിന് വില കുറച്ചാണ് നിയമം വന്നത്. വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 10-13 ശതമാനമായും കുറച്ചിരുന്നു. സർക്കാർ സമീപനത്തെയും ഉമാഭാരതി വിമർശിച്ചു. ഗംഗ പ്രചരണത്തിൻറെ ഭാഗമായിരുന്നതുകൊണ്ടാണ് പ്രതിഷേധം വൈകിയതെന്നും ഇവർ പറഞ്ഞു. 

VIDEO LINK..👇




Post a Comment

Previous Post Next Post