ജനുവരി മാസത്തെയും ഫെബ്രുവരി മാസത്തെയും പെൻഷൻ വിതരണം തൊട്ടടുത്ത മാസങ്ങളിൽ ആദ്യ രണ്ട് വാരത്തിലാണ് ലഭിച്ചിരുന്നത്. എല്ലാ മാസവും അവസാന തിയതികളിൽ ലഭിക്കേണ്ടിയിരുന്ന പെൻഷൻ തുകയാണ് രണ്ട് മാസക്കാലമായി വൈകി ലഭിക്കുന്നത്. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആണ് പെൻഷൻ വിതരണവും കടന്നു പോകുന്നത്. ഇതുകൊണ്ടു തന്നെ പെൻഷൻ വിതരണത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നത് കൊണ്ട് തന്നെ മാർച്ച് മാസത്തിലെ പെൻഷൻ വിതരണം മാർച്ച് മാസം 25 ന് ശേഷം ഉത്തരവുകൾ പ്രസിദ്ധീകരിച്ച് ഏപ്രിൽ മാസം കൊണ്ട് വിതരണം പൂർത്തിയാക്കുകയും ചെയ്യും.
ഇതുസംബന്ധിച്ചുള്ള അവരുടെ അറിയിപ്പ് മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതിക്ക് ശേഷം എത്തും എന്നാണ് സൂചനകൾ പുറത്തു വരുന്നത്.
ഏപ്രിൽ മാസം പുതിയ സാമ്പത്തിക വർഷം ആയതുകൊണ്ടുതന്നെ മാർച്ച് മാസം തന്നെ എല്ലാ പദ്ധതികളുടെയും ആനുകൂല്യങ്ങൾ നേരത്തെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുവാൻ വേണ്ടിയാണ് സർക്കാർ പരിശ്രമിക്കുന്നത്. മസ്റ്ററിങ് പ്രക്രിയ പൂർത്തീകരിച്ച് വീണ്ടും അർഹരായി തീർന്ന ആളുകൾക്ക് പുതിയ സാമ്പത്തിക വർഷത്തിൽ ആയിരിക്കും പെൻഷൻ വിതരണം ഉണ്ടായിരിക്കുക.
Post a Comment