ബസ് ചാർജ് നിരക്ക് വർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുവരെയും പരിഹാരം ആവാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഗതാഗത മന്ത്രി ഈ വിഷയങ്ങളിൽ പരിഹാരം കാണാമെന്ന ഉറപ്പ് നൽകിയിരുന്നു എങ്കിലും നാലുമാസം ആയിട്ടും ഇതിന് യാതൊരു പരിഹാരവും ഇതുവരെയും കണ്ടിട്ടില്ല.
രണ്ടു രൂപ ആണ് വിദ്യാർത്ഥികളുടെ മിനിമം ചാർജ്. വിദ്യാർത്ഥികളുടെ മിനിമം ചാർജ് മിനിമം 6 രൂപ യിലേക്ക് ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസുടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് മാസം ആറാം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകും എന്നാണ് അറിയിച്ചിരിക്കുന്നത്.
ചൂട് വർദ്ധിക്കുന്നതിന്റെ സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗവും കുതിച്ചുയരുന്നുണ്ട്. ഈ ഈ മാസത്തെ റെക്കോർഡ് ഉപയോഗമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായും സ്ലാബുകൾ മാറാനുള്ള സാധ്യതയുണ്ട്.
ഇത് നിങ്ങളുടെ യൂണിറ്റ് നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മാറ്റം വരുത്തുവാനും കാരണമാകും. ചൂട് കൂടിയത് മൂലം ഫാൻ എസി എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. സ്ലാബുകൾ മാറുമ്പോൾ യൂണിറ്റിന് നൽകേണ്ടിവരുന്ന ചാർജുകൾ അധികമായി നൽകേണ്ടി വരും. ഇതുകൊണ്ടു തന്നെ വലിയ തുക ഇനി മുതൽ വൈദ്യുതി വില കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും.
വീഡിയോ കാണാൻ..👇
Post a Comment