എല്ലാ സംസ്ഥാനങ്ങളിലെയും മഹിള കോൺഗ്രസ് അധ്യക്ഷ മാരും വനിത നേതാക്കളും പരിപാടിക്ക് എത്തും. ഇതേ സമയം രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധിക്കും. ഏപ്രിൽ 2 നും 4 നും ഇടയിൽ പി.സി.സി കളുടെ നേതൃത്വത്തിൽ ജില്ലാതല പ്രചാരണ പരിപാടികളും ജാഥകളും നടക്കും. ഏപ്രിൽ ഏഴിന് സംസ്ഥാന ആസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തോടെ പരിപാടി അവസാനിക്കും.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിന് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നന്ദാവനത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സമരം ഉദ്ഘാടനം ചെയ്യും.
Post a Comment