കണ്ണൂര്‍ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം






ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍ നിന്നുമായി എട്ട് യൂണിറ്റോളം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

Post a Comment

Previous Post Next Post