ഗൾഫ് മേഖലയിൽ ഏറ്റവും സന്തോഷമുള്ള രാജ്യം ഇതാ..; സർവേ റിപ്പോർട്ട്





നാമ/അബുദാബി/റിയാദ്/കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം ബഹ്റൈന്. ആഗോള തലത്തൽ 21ാം സ്ഥാനമുണ്ട്. ജിസിസി രാജ്യങ്ങളിൽ യുഎഇ (24) രണ്ടാമതും സൗദി അറേബ്യ (25) മൂന്നാമതും കുവൈത്ത് (50) നാലാം സ്ഥാനത്തുമാണ്.




മൊത്ത ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം, പൊതുജനങ്ങളുടെ സഹകരണ മനോഭാവം, അഴിമതി എന്നീ 6 ഘടകങ്ങളെ അടിസ്ഥാനമാക്കി 149 രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ടനുസരിച്ച് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻ‌ലൻഡാണ് ഒന്നാം സ്ഥാനത്ത്. 

Post a Comment

Previous Post Next Post