ഇതിനു വേണ്ടിയുള്ള സമയപരിധി ഇപ്പോൾ നീട്ടിരിക്കുകയാണ്. 2022 ജൂൺ മാസം മുപ്പതാം തീയതിക്ക് ഉള്ളിൽ റേഷൻ കാർഡ് ഗുണഭോക്താക്കളുടെ ആധാർ കാർഡുമായി റേഷൻ കാർഡ് ബന്ധിപ്പിക്കുവാൻ ശ്രദ്ധിക്കുക.
ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതിയുടെ ഭാഗമായി ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
രാജ്യത്തുള്ള ഏത് സംസ്ഥാനത്ത് നിന്നും ഇതുവഴി റേഷൻ കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യുവാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇപ്പോൾ ആരംഭിക്കുക എന്ന് ബട്ടനിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം വിലാസം, ജില്ലാ സംസ്ഥാനം എന്നിവ നൽകി പൂരിപ്പിക്കുക.
റേഷൻ കാർഡ് ബെനിഫിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പിന്നീട് വരുന്ന പേജിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ റേഷൻ കാർഡ് നമ്പർ ഇമെയിൽ വിലാസം മൊബൈൽ നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകി പൂരിപ്പിക്കണം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഓ ടി പി പൂരിപ്പിച്ച് നൽകുക. ഇതിനു ശേഷം നിങ്ങളുടെ സ്ക്രീനിൽ ഒരു പ്രസ്സ് കംപ്ലീറ്റ് സന്ദേശം ലഭിക്കുന്നതാണ്.
ഇത്തരം കാര്യങ്ങൾ ചെയ്തതിനു ശേഷം നിങ്ങളുടെ ആധാർ കാർഡ് പരിശോധിക്കുകയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ്. രാജ്യത്തുള്ള ഏത് റേഷൻ കടകളിൽ നിന്നും ഭാഗികമായോ പൂർണമായോ റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുവാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
Post a Comment