ഒരേ ട്രാക്കിൽ നേർക്കുനേർ ട്രെയിനുകൾ; ഒന്നിൽ കേന്ദ്രമന്ത്രി; രക്ഷിച്ച് 'കവച്'; വിഡിയോ






നേർക്കുനേർ ട്രെയിനുകൾ വന്നാൽ കൂട്ടിയിടി നടക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. എന്നാൽ കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ വിജയകരമായി വികസിപ്പിച്ചിരിക്കുകയാണ് റെയിൽവേ. സെക്കന്ദരാബാദിലെ സനാഥ്നഗർ-ശങ്കർ പള്ളി സെക്‌ഷനിൽ നടന്ന പരീക്ഷണ യാത്രയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒരു ട്രെയിനിലും എതിർദിശയിൽ വന്ന ട്രെയിനിൽ റെയിൽവേ ബോർഡ് ചെയർമാനും ഏതാനും യാത്രക്കാരുമാണുണ്ടായിരുന്നത്. ഒരേ ട്രാക്കിൽ പാഞ്ഞുവന്ന രണ്ടു ട്രെയിനുകൾ നിശ്ചിത ദൂരപരിധിയിൽ നിൽക്കുകയായിരുന്നു. ഇതിന്റെ വിഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവച്ചു. 





ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. രണ്ടു ട്രെയിനുകൾ ഒരേ പാതയിൽ ഒരേ സമയം വന്നാൽ കവച് സംവിധാനത്തിലൂടെ  നിശ്ചിത അകലത്തിൽ ട്രെയിനുകളെ നിർത്താനാകും. സിഗ്നൽ വഴി പ്രവർത്തിക്കുന്ന കവചിൽ എസ്ഐഎൽ4 സർട്ടിഫൈഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ പരീക്ഷണം 2016 ഫെബ്രുവരിയിലായിരുന്നു. 1098 റൂട്ടുകളിലും 65 ലോക്കോകളിലും ഇതുവരെ കവച് വിന്യസിച്ചിട്ടുണ്ട്.

VIDEO LINK..👇





Post a Comment

Previous Post Next Post