സ്കൂൾ കെട്ടിടത്തിന് നടുവിലൂടെ സിൽവർലൈൻ പാത; പൊളിക്കേണ്ടിവരുമോയെന്ന് ആശങ്ക






ആലുവ കുട്ടമശേരിയിൽ അടുത്തിടെ നിർമാണം പൂർത്തീകരിച്ച  സ്കൂൾ കെട്ടിടത്തിന് നടുവിലൂടെയും സിൽവർലൈൻ പാത.  സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ മൂന്ന് കോടി മുടക്കിയ പുതിയ കെട്ടിടമാണ്  ഇതോടെ പൊളിക്കൽ ഭീഷണിയിലായത്.ഒരു നാട് മുഴുവൻ കാത്തിരുന്ന് കിട്ടിയ സ്കൂൾ കെട്ടിടത്തിന് നടുവിലൂടെയാണ് സിൽവർ ലൈന് സർവേ നടത്തി ഈ കല്ലിട്ടത്.






240 വിദ്യാർഥികൾ  ചെറിയ ക്ലാസ് മുറികളിൽ തിങ്ങിയിരുന്ന് പഠിക്കുന്നതിന് പരിഹാരമായി കിഫ്ബിയിൽ നിന്ന്   മൂന്ന് കോടി രൂപ അനുവദിച്ച് കെട്ടിടം നിർമിച്ചു. പക്ഷേകെ റെയിൽ അധികൃതർ സർവേയ്ക്ക്  എത്തിയപ്പോഴാണ്    സിൽവർലൈൻ പാത സ്കൂൾ കെട്ടിടത്തിൻറെ നടുവിലൂടെയെന്ന് നാട്ടുകാർ അറിഞ്ഞത്.എട്ട് ക്ലാസ് മുറികളും ഓഫീസും അടങ്ങുന്ന ഇരുനിലക്കെട്ടിടത്തിൻറെ  താക്കോൽ കൈമാറാനിരിക്കെയാണ് പ്രതിസന്ധി.





കെട്ടിടത്തിൻറെ നിർമാണം തുടങ്ങുന്നതിന് മുൻപ് തന്നെ സിൽവർലൈൻ പദ്ധതിയും പാതയും പ്രഖ്യാപിച്ചിരുന്നു.പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂളിനായി നിർമിച്ച കെട്ടിടം പൊളിക്കുമോ എന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും.

Post a Comment

Previous Post Next Post