കടലുകള്‍ക്ക് അക്കരെയാണ് ഫുട്ബോളിന്‍റെ ആരവം ഉയരുന്നതെങ്കിലും കളിയുടെ ആവേശത്തിന് അതിരുകളില്ല. ഖത്തര്‍ ലോകകപ്പിനായി മൈതാനം ഉണരാന്‍ കാത്തിരിക്കുകയാണ് മലയാളിയും. ലോകകപ്പിന്‍റെ വരവറിയിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര നടത്തുകയാണ് ആലപ്പുഴ സ്വദേശി സക്കീര്‍ ഹുസൈന്‍. ഓരോയിടങ്ങളിലും ഫുട്ബോള്‍ പ്രേമികളായ സുഹൃത്തുക്കളും ഒപ്പം കൂടും.
ടൂര്‍ ഓപ്പറേറ്റര്‍ കൂടിയാണ് സക്കീര്‍ ഹുസൈന്‍. കോവിഡ് പ്രതിസന്ധി വലിയ നഷ്ടമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് വരുത്തിയത്. തകര്‍ന്നു പോയ ഒരു തൊഴില്‍ മേഖലയെ കരകയറ്റണം. ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുക കൂടിയാണ് പര്യടനത്തിന്‍റെ ലക്ഷ്യം. ഖത്തറിന്‍റെ ചഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും പതിച്ച കാറിലാണ് പര്യടനം. നിലവില്‍ യാത്ര കോഴിക്കോട് പിന്നിട്ടു.
Post a Comment