കാനഡയിലേക്ക് കുടിയേറാനാണ് കാമുകി ഒരു കോടി ആവശ്യപ്പെട്ടത്. യുവാവിന്റെ അമ്മ പെൺകുട്ടിക്കെതിരെ പൊലീസിൽ പരാതി നല്‍കി. എന്നാൽ പൊലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും തങ്ങൾക്ക് നീതി ലഭ്യമാകുന്നില്ലെന്നും ലഖന്റെ ഇളയ സഹോദരൻ സന്ദീപ് മഖിജ പറയുന്നു. പണം ലഭിക്കാത്തതിനെത്തുടർന്ന് യുവതി പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയെന്നും അതിൽ മനം നൊന്താണ് ലഖൻ ആത്മഹത്യ ചെയ്തതെന്നും ഇവർ പറയുന്നു. വീട്ടിലെ സ്വീകരണമുറിയിലുള്ള ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു യുവാവ്.
നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നൽകാൻ ലഖന്റെ കുടുംബത്തിന് കഴിഞ്ഞില്ല. മകനും കാമുകിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളും അമ്മ മഖിജ തെളിവായി നല്‍കി.
ഫോൺ തങ്ങൾക്ക് ലഭിച്ചപ്പോൾ വാട്സ്ആപ്പ് സംഭാഷണങ്ങൾ ഡീലീറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും മെസേജുകൾ വീണ്ടെടുക്കാൻ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരാതി ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
إرسال تعليق