എയർപോർട്ടിൽ വച്ച് ലഗേജ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? ഈ എളുപ്പവഴി മിക്ക ആളുകൾക്കും അറിയില്ല.




എയർപോർട്ടിൽ വച്ച് ലഗേജ് നഷ്ടപ്പെട്ടാൽ ഇങ്ങനെ ചെയ്യണം. ബിസിനസ് യാത്ര ചെയ്യുന്നവർക്കും ദീർഘദൂര യാത്ര ചെയ്യുന്നവർക്കും ലഗേജ് നഷ്ടപ്പെടുന്നത് സാധാരണമായ കാര്യമാണ്.


 
എയർപോർട്ടിൽ വച്ച് നിങ്ങളുടെ ലഗേജ് കഷ്ടപ്പെട്ട് പോവുകയാണെങ്കിൽ എന്ത് ചെയ്യണമെന്നും എങ്ങനെയാണ് കണ്ടെത്തുന്നത് എന്നും നോക്കാം. ലഗേജ് എയർപോർട്ടിൽ വച്ച് നഷ്ടപ്പെടുകയാണ് എങ്കിൽ CISF -നെ ബാഗ് വീണ്ടെടുക്കാൻ വേണ്ടി നിങ്ങൾക്ക് ബന്ധപ്പെടാം.
www.cisf.gov.in എന്ന വെബ്സൈറ്റ് ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ലഗേജ് ഓൺലൈൻ വഴി തിരികെ ലഭിക്കും.




ബ്രൗസർ ഉപയോഗിച്ച് വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ഇതിനു ശേഷം വലതുവശത്ത് കാണുന്ന ലോസ്റ്റ് fഫൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. Lost and found airport, Delhi Metro എന്ന് കാണുന്ന ഓപ്ഷനുകളിൽ സെലക്ട്‌ ചെയ്യുക. പിന്നീട് വരുന്ന പേജിൽ നഷ്ടപ്പെട്ട് പോയതും കണ്ടെത്തിയതുമായ സാധനങ്ങൾ കാണാൻ സാധിക്കും. നിങ്ങളുടെ എയർപോർട്ട് ഓപ്ഷനും ഡിഎംആർസി ഓപ്ഷനും ഇവിടെ നൽകും.




ഇതിൽ നിങ്ങളുടെ എയർപോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണ് എങ്കിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇനങ്ങൾ പേജ് കാണാം. രാജ്യത്ത് സിഐഎസ്എഫ് സുരക്ഷ നൽകുന്ന വിമാനത്താവളങ്ങളുടെ ലിസ്റ്റും ഇതിൽ ലഭിക്കും. ഏതാണ് ഇതിൽ നിങ്ങളുടെ എയർപോർട്ട് എന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ യാത്ര ചെയ്ത തീയതി നൽകി ഇതിനു ശേഷം ഗോ ബട്ടൺ ക്ലിക്ക് ചെയ്യുക.



ലഭിച്ച എല്ലാ ഇനങ്ങളുടെയും ഒരു പട്ടിക നിങ്ങൾക്ക് അപ്പോൾ ലഭിക്കും. നിങ്ങളിൽ നിന്നും നിങ്ങളുടെ ഇനം ഏതാണ് എന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഉടനെ തന്നെ അതോറിറ്റിയുമായി ബന്ധപ്പെടാം. എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെടാൻ ആവശ്യമായ എല്ലാ എല്ലാ വിവരങ്ങളും നിങ്ങൾക്ക് സൈറ്റിൽ നിന്നും ലഭ്യമാണ്. ഇതിൽ ഫോൺ നമ്പറും മെയിൻ ഐഡി ഓഫീസറുടെ പേരും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്.




ഈ രീതിയിൽ നിങ്ങളുടെ ലഗേജ് നഷ്ടപ്പെടുകയാണ് എങ്കിൽ CISF വെബ്സൈറ്റിൽ സന്ദർശിച്ച് അതിൽ പരിശോധിച്ചതിനുശേഷം അവരുമായി ബന്ധപ്പെട്ടാൽ തിരികെ ലഭിക്കും.

Post a Comment

Previous Post Next Post