മേഘക്കൂട്ടങ്ങൾക്കു നടുവിലൂടെ നടന്ന് റഫേൽ; റെക്കോർഡ്: വിഡിയോ വൈറൽ





റെക്കോർഡുകളെത്തി പിടിക്കാൻ ഏതറ്റം വരെയും പോകാറുണ്ട് പലരും. എന്നാൽ മേഘക്കൂട്ടങ്ങൾക്കു മുകളിൽ നിന്നൊരു 'കൈവിട്ട' പരീക്ഷണത്തിന് മുതിർന്ന് വ്യത്യസ്തനാവുകയാണ് റഫേൽ സൂനോ ബ്രിതി എന്ന ബ്രസീലുകാരൻ. ആകാശത്ത് രണ്ട് പാരച്ചൂട്ടുകൾ ഉയർത്തിവിട്ട് അവ തമ്മിൽ ചരട് കൊണ്ടു ബന്ധിച്ച് അതിലൂടെ നടക്കുക എന്നതാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടാനായി റഫേൽ തെരഞ്ഞെടുത്ത വഴി. അതും 6,326 അടി ഉയരത്തിൽ. 




ഇതിൻറെ വിഡിയോ ഇൻസ്റ്റഗ്രാമിൽ ഹിറ്റാണ്. മൂന്നുദിവസം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്. ഇതുകൂടാതെ റെക്കോർഡുകളുടെ നിര തന്നെ റഫേലിനുണ്ട്.

VIDEO LINK...👇




Post a Comment

Previous Post Next Post