ദിവസേന ചിലന്തിവല കളയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വീട്ടിലേക്ക് അതിഥികൾ എത്തുമ്പോൾ ആയിരിക്കും ഈ കാര്യം നമ്മൾ ശ്രദ്ധിക്കുക തന്നെ. ചിലന്തി വരുന്നതിനെ തടയുക എന്നതാണ് ഇതിൽ ഏറ്റവും വലിയ പോംവഴി.
ഇതിൽ ഏറ്റവും വലിയ ഒരു മാർഗമാണ് ചിലന്തികൾ വരുന്ന സ്ഥലങ്ങളിൽ സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങൾ വയ്ക്കുക എന്നത്. നാരങ്ങ ഓറഞ്ച് മുസംബി എന്നിങ്ങനെയുള്ള പഴങ്ങളാണ് വെയ്ക്കേണ്ടത്.
അടുത്തതായി രണ്ട് കപ്പ് വെള്ളത്തിൽ കുറച്ച് വിനാഗിരി കൂടി ചേർത്ത് ചിലന്തികൾ ദിവസേന കാണുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചിലന്തികൾ അവിടെ നിന്നും അപ്രത്യക്ഷമാകും.
കർപ്പൂരവും തുളസിയും കാച്ചിയെടുക്കുന്ന എണ്ണ ഉപയോഗിച്ചുകൊണ്ടും ചിലന്തികളെ തുരത്തുവാൻ സാധിക്കും. ആപ്പിൾ സിഡാർ വിനഗർ സ്പ്രേ ഉപയോഗിച്ചുകൊണ്ട് ചിലന്തികളെ ഓടിക്കുവാൻ സാധിക്കും എന്ന് ശാസ്ത്രം പറയുന്നു.
ചിലന്തി കൊണ്ടും ചിലന്തിവല കൊണ്ടും ബുദ്ധിമുട്ടുന്ന ആളുകൾ ഇനി ഒട്ടുംതന്നെ താമസിക്കേണ്ട. ഉടനെ തന്നെ ഈ മാർഗങ്ങളെല്ലാം പരീക്ഷിച്ചുനോക്കൂ. വീടിനുള്ളിലും വീടിനു പുറത്തും പിന്നീട് ചിലന്തികളെ കാണാൻ പോലും സാധിക്കില്ല.
Post a Comment