പൊതുദർശന ചടങ്ങിനു പകരമായാണ് വേദിയിൽ ചാരി നിർത്തിയത്.ട്രെൻഡിങ് വസ്ത്രങ്ങളും കിരീടവും അണിയിച്ചു നിർത്തിയ മൃതദേഹത്തിനു മുന്നിൽ മാർക്കൽ മോറോവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ദുഃഖാചരണത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.കഴിഞ്ഞ മാസമാണ് മേരിലാന്റിലെ പാർക്കിങ് സ്ഥലത്തു വച്ച് മാർക്കൽ മോറാ വെടിയേറ്റു മരിച്ചത്.
സംഭവത്തെത്തുടർന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് നിശാക്ലബ്ബിലെ ദുഃഖാചരണത്തിന്റെ വിഡിയോ പുറത്തുവന്നത്. ഇതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.എന്നാൽ മകനു നൽകാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നായിരുന്നു വിമർശകരോട് മാർക്കൽ മോറോവിന്റെ അമ്മയുടെ പ്രതികരണം.
‘ആളുകൾ എന്തും പറഞ്ഞോട്ടെ. എന്റെ മകൻ നിശാക്ലബ്ബ് വേദിയിൽ ഒരുപാട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അവന് ഇതിനേക്കാൾ മികച്ച യാത്രയയപ്പ് നൽകാനില്ല’, മാർക്കലിന്റെ അമ്മ പാട്രിക് പറഞ്ഞു. അതേസമയം ദുഃഖാചരണത്തിന്റെ വിഡിയോ ചർച്ചയായതോടെ നിശാക്ലബ്ബ് ക്ഷമാപണം നടത്തി.
Post a Comment