ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ മുതൽ ! നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ തരം ആനുകൂല്യങ്ങളും ഇങ്ങനെ. ഓരോ കാർഡുകാരും ഈ സാധനങ്ങൾ ചോദിച്ചു വാങ്ങുക.




റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ വിവരങ്ങൾ ഇതാ. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആദ്യദിവസം തന്നെ തുടങ്ങും. ഓരോ വിഭാഗത്തിനും ലഭ്യമായ റേഷൻ വിതരണ സാധനങ്ങൾ വിശദമായി ചുവടെ നൽകിയിരിക്കുന്നു.



 
മഞ്ഞ കാർഡ് – അന്ത്യോദയ അന്ന യോജന (എഎവൈ) – മഞ്ഞ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായും ഒരു പാക്കറ്റ് ആട്ട ആറു രൂപയ്ക്കും ലഭിക്കും. ഇതുകൂടാതെ കിലോയ്ക്ക് 21 രൂപ നിരക്കിൽ പഞ്ചസാരയും ലഭിക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി വാങ്ങാവുന്നതാണ്.




പിങ്ക് കാർഡ് – മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) – പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ഒരു അംഗത്തിന് കിലോയ്ക്ക് 2 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അനുവദിച്ച മൊത്തം ഗോതമ്പിന്റെ അളവിൽ നിന്ന് ഒരു കിലോ ഗോതമ്പ് കുറയ്ക്കുകയും പകരം ഒരു പാക്കറ്റ് ആട്ട നൽകുകയും ചെയ്യും. ഗരീബ് കല്യാൺ പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.




ബ്ലൂ കാർഡ് – ജനറൽ കാറ്റഗറി സബ്‌സിഡി (എൻ‌പി‌എസ്) – എൻ‌പി‌എസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി നാല് രൂപ നിരക്കിൽ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട രൂപയ്ക്ക് ലഭിക്കും, കിലോയ്ക്ക് 17 രൂപ. അതാത് റേഷൻ കടകളിലുള്ള വിഹിതം അനുസരിച്ചു സ്പെഷ്യൽ അരി വിഹിതമായി ഒരു കാർഡിന് 10 കിലോ അരി പതിനഞ്ചു രൂപ രൂപാ നിരക്കിൽ വാങ്ങാവുന്നതാണ്.




വെള്ള കാർഡ് – പൊതുവിഭാഗം (NPNS) – NPNS കാർഡിന് 8 കിലോ അരി 10.90 രൂപയ്ക്ക് ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് 17 രൂപ നിരക്കിൽ ആട്ട 1 കിലോ മുതൽ 4 കിലോ വരെ ലഭിക്കും. അതത് റേഷൻ കടകളിലെ ബാക്കി അനുസരിച്ച് കാർഡിന് 10 കിലോ അരി പ്രത്യേക റേഷനായി കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിക്കും.



 
ഐവറി കളർ കാർഡ് – പൊതുമേഖലാ സ്ഥാപനം (NPI) – NPI കാർഡിന് 2 കിലോ അരി 10.90 രൂപയ്ക്ക് ലഭിക്കും . അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ഒരു കിലോ ആട്ടയ്ക്ക് 17 രൂപ നിരക്കിൽ വാങ്ങാം. അതത് റേഷൻ കടകളിലെ ബാക്കി അനുസരിച്ച് സ്പെഷ്യൽ അരി കാർഡിന് 2 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ ലഭിക്കും.



ശ്രദ്ധിക്കുക: 2022 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ മണ്ണെണ്ണ വിതരണം പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post