ഇതിനുപുറമേ ഇതിൽ നിന്നും വരുന്ന ദുർഗന്ധം മുറികളിൽ എല്ലാം തങ്ങി നിൽക്കുന്നതും സാധാരണമായ കാര്യമാണ്. ഫ്ലോർ ക്ലീനർ മേടിച്ച് പൈസ കളയാതെ ഇത് ഉപയോഗിച്ച് തുടക്കുകയാണെങ്കിൽ കണ്ണാടി പോലെ തിളങ്ങി നിൽക്കും. ഈച്ച ശല്യം ഉറുമ്പ് എന്നിവയും തറയിൽ ഇനിമുതൽ കാണില്ല. ഇതിനു വേണ്ടി ആദ്യം തന്നെ ഒരു ബക്കറ്റിൽ ഏകദേശം കാൽ ഭാഗം വെള്ളം നിറയ്ക്കുക. ഇതിനു ശേഷം ഇതിലേക്ക് ഏകദേശം ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
തറയിലുള്ള ദുർഗന്ധം അകറ്റുവാനും നല്ല മണം ലഭിക്കുവാനും ബാക്ടീരിയകളെ അകറ്റുവാനും ബേക്കിംഗ് സോഡ നല്ലതാണ്. നല്ല മണം ലഭിക്കുന്നതിന് വേണ്ടി കർപ്പൂരം ഏകദേശം കാൽ ടീസ്പൂൺ പൊടിച്ചത് ഇട്ടു കൊടുക്കുക.
നല്ല മണം നൽകുകയും ഇതിനോടൊപ്പം തറയിലെ ഈച്ച ശല്യം ഉറുമ്പ് ശല്യം എന്നിവ ഇല്ലാതാക്കാനും കർപ്പൂരം പൊടിച്ചതും ചേർക്കുന്നത് നല്ലതാണ്. മഴക്കാലം ആണെങ്കിൽ അൽപ്പം ഉപ്പ് ചേർക്കുന്നത് നല്ലതാണ്.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഈ രീതിയിൽ തുടച്ചാൽ മതിയാകും. ദുർഗന്ധം അകറ്റുവാനും തറ തിളക്കമുള്ളതാകുവാനും ഈയൊരു മാർഗം പരീക്ഷിച്ച് നോക്കു.
Post a Comment