ബ്രഷ് ഉപയോഗിക്കാതെ ടോയ്ലറ്റ് വൃത്തിയാക്കാം. വളരെ എളുപ്പത്തിൽ തന്നെ.





വീടുകളിൽ ടോയ്ലറ്റ് ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. എന്നാൽ ഈ ടോയ്‌ലെറ്റുകൾ സമയത്തിന് ആരാണ് വൃത്തിയാക്കാറുള്ളത്. വീട്ടിലെ അമ്മമാരാണ് പൊതുവെ ടോയ്‌ലെറ്റുകൾ വൃത്തിയാക്കാറുള്ളത്. എന്നാൽ ഇനിമുതൽ അതിന്റെ ആവശ്യമില്ല.



 
ഏതൊരാൾക്കും അറപ്പും മടിയും ഒന്നുമില്ലാതെയും ബ്രഷ് ഉപയോഗിക്കാതെയും കൈകൾ ഉപയോഗിക്കാതെയും ടോയ്ലറ്റ് എളുപ്പം വൃത്തിയാക്കാം. ബ്രഷ് ഉപയോഗിച്ചു കൊണ്ട് നന്നായി ഉറച്ച് കഴുകുമ്പോൾ ടോയ്ലറ്റിന്റെ ഉള്ളിൽ പൊട്ടാൻ സാധ്യത ഏറെയാണ്. അതോടൊപ്പം ടോയിലറ്റിലെ ഒരു പരിധി വരെയാണ് ബ്രഷ് ഉപയോഗിച്ച് കഴുകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന മാർഗം ഉപയോഗിച്ച് ടോയ്‌ലറ്റ് വളരെ എളുപ്പം തന്നെ വൃത്തിയാക്കാം.




ഇതിന് പ്രധാനമായും വേണ്ടത് ടിഷ്യൂപേപ്പർ ആണ്. ടിഷു പേപ്പറിനു പകരം ഒരു കാരണവശാലും സാധാരണ പേപ്പർ ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരു ടിഷ്യു പേപ്പർ എടുത്തതിന് ശേഷം കൈ ഉപയോഗിച്ച് കൊണ്ട് തന്നെ നന്നായി ഒന്ന് കീറി ടോയ്‌ലറ്റിലേക്ക് ഇട്ടുകൊടുക്കുക (വെള്ളം കെടുക്കുന്ന ഭാഗം ) . ടോയ്ലറ്റിൽ ടിഷ്യൂ പേപ്പർ മൂടുന്നത് അനുസരിച്ച് 3 ടിഷ്യൂ പേപ്പർ ഇടാവുന്നതാണ്.



 
ഇനി പ്രധാനമായും വേണ്ടത് ബേക്കിംഗ് സോഡയാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന ബേക്കിംഗ് സോഡയുടെ പകരം വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ബേക്കിംഗ് സോഡാ എടുക്കുവാൻ ശ്രദ്ധിക്കുക. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ടോയ്‌ലറ്റിൽ (വെള്ളം കെടുക്കുന്ന ഭാഗം) ഇട്ട് കൊടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും ഇട്ടു കൊടുക്കുക.




അടുത്തതായി പ്രധാനമായും വേണ്ടത് ക്ലോറക്സാണ്. ക്ലോറക്സ്‌ ഉപയോഗിക്കുമ്പോൾ കയ്യിൽ ആക്കാതെ ശ്രദ്ധിക്കുക. ഒരു അര കപ്പ് ക്ലോറക്സ് ടോയ്‌ലറ്റിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം ടോയ്ലറ്റ് മൂടിവയ്ക്കുക. ശേഷം ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞ് ടോയ്‌ലറ്റ് തുറന്ന് ഫ്ലഷ് ഉപയോഗിച്ച് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബ്രഷ് ഉപയോഗിക്കാതെ തന്നെ ടോയ്ലറ്റ് വളരെ എളുപ്പത്തിൽ വൃത്തിയാകുന്നതാണ്.

Post a Comment

Previous Post Next Post