‘അങ്കിളേ വീട്ടിൽ വരുമോ?’; ഭക്ഷണം തരുമോ എന്ന് സ്റ്റാലിൻ; പിന്നീട്:




‘അങ്കിളേ.. അങ്കിളിനെ അന്ന് നേരിട്ട് കണ്ടതിൽ വലിയ സന്തോഷമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് കൂടി വന്നാൽ ഒരുപാട് സന്തോഷമാകും.’ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് സംസാരിക്കുമ്പോൾ‌ ദിവ്യ എന്ന വിദ്യാർഥിനിയുടെ ആവശ്യം ഇങ്ങനെയായിരുന്നു.




ചിരിയോടെ സ്റ്റാലിൻ വീട്ടിലേക്ക് വരാം എന്ന് സമ്മതിച്ചു. പിന്നാലെ ഒരു ചോദ്യവും.‘ വന്നാൽ എനിക്ക് ഭക്ഷണം തരുമോ?’ ഉറപ്പായും എന്ന് ദിവ്യയുടെ മറുപടി. ഒടുവിൽ മുഖ്യമന്ത്രി ആ വിദ്യാർഥിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. കുറച്ച് നേരം അവർക്കൊപ്പം ചെലവഴിച്ചു.
അവാഡിക്കടുത്ത് പരുത്തിപ്പട്ട് എന്ന ഗ്രാമത്തിലാണ് സ്റ്റാലിൻ ദിവ്യയെ കാണാൻ എത്തിയത്. നരിക്കുറവർ എന്ന സമുദായത്തിൽപ്പെട്ട ഇവർ നേരിടുന്ന പ്രശ്നങ്ങൾ വിദ്യാർഥിനി മുൻപ് തുറന്ന് പറഞ്ഞിരുന്നു.



പെൺകുട്ടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും നേരിട്ട് സംസാരിക്കുകയും ചെയ്തു. ഗ്രാമത്തിലെ മറ്റ് കുട്ടികളെല്ലാമൊത്തുള്ള സമയം സ്റ്റാലിൻ വിഡിയോ കോളിലും ദിവ്യയോട് സംസാരിച്ചിരുന്നു. ഈ സമയത്താണ് വിദ്യാർഥിനി മുഖ്യമന്ത്രിയെ വീട്ടിലേക്ക് ക്ഷണിച്ചത്. പിന്നാലെ അദ്ദേഹം ഗ്രാമത്തിലെത്തി പെൺകുട്ടിയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു.

Post a Comment

Previous Post Next Post