പുതിയ കോവിഡ് വകഭേദം എക്സ്ഇ; ഒമിക്രോണിനെക്കാൾ വ്യാപനശേഷി; ഡബ്ല്യൂ.എച്ച്.ഒ




കോവിഡ് കേസുകൾ കുറയുന്നതിന്റെ ആശ്വാസത്തിലാണ് ലോക രാജ്യങ്ങൾ. പലയിടത്തും നിയന്ത്രണങ്ങൾ ഒഴിവാക്കുകയും മയപ്പെടുത്തുകയും ചെയ്തു.




എന്നാൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി അറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. യു.കെയിലാണ് പുതിയ കോവിഡ് വകഭേദം എക്സ്ഇ റിപ്പോർട്ട് ചെയ്തത്. കോവിഡിനെയും ഒമിക്രോണിനെയുംകാൾ വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നാണ് വിലയിരുത്തല്‍.
ഒമിക്രോണിനേക്കാൾ പത്തുശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്‍റ്.




എക്സ്ഇ എന്നത് ബിഎ'1, ബിഎ.2 ഒമിക്രോണ്‍ സ്ട്രെയിനുകളിൽ മ്യൂട്ടേഷൻ സംഭവിച്ച് ഉണ്ടായിരിക്കുന്നതാണ്. പഠനത്തിന്റെ റിപ്പോർട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post