ബഹിരാകാശ നിലയത്തിലും ‘ബീഫ്’, മൃഗങ്ങളെ കൊല്ലാതെ മാംസം നിർമിക്കാൻ ഗവേഷകർ




ബഹിരാകാശത്ത് ഇലക്കറികളും മറ്റ് സസ്യങ്ങളും വളർത്തിയ ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ മൈക്രോ ഗ്രാവിറ്റിയിൽ കൃത്രിമ മാംസം നിർമിക്കാൻ പോകുന്നു. കനേഡിയൻ നിക്ഷേപകനും മനുഷ്യസ്‌നേഹിയുമായ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് പരീക്ഷണത്തിന് പിന്നിൽ. 



ദിവസങ്ങൾക്ക് മുൻപ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികർ നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണിത്. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയ്ക്കായി ഓരോരുത്തരും 55 മില്യൺ ഡോളർ നൽകി എന്നാണ് അറിയുന്നത്.



ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കിയാണ് ലാബിൽ കൃത്രിമ മാംസം നിർമിക്കാൻ പോകുന്നത്. പ്രകൃതിദത്തമായ ഒരു പ്രക്രിയയുടെ ഭാഗമായി ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉത്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.



ബഹിരാകാശത്ത് ഇതിനു മുൻപും കൃത്രിമ മാംസം സൃഷ്ടിച്ചിട്ടുണ്ട്. 3ഡി ബയോപ്രിന്റ് ചെയ്ത ‘ബഹിരാകാശ ബീഫ്’ നിർമിക്കുന്നതിൽ ഗവേഷകർ വിജയിച്ചിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പരീക്ഷണത്തിന്റെ ഫലമായി ബഹിരാകാശത്ത് ലാബിൽ കൃത്രിമ മാംസം വികസിപ്പിച്ചെടുത്തെന്ന് ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



കൃഷി ചെയ്ത ഗോമാംസം വളർത്തുന്നതിനോ അല്ലെങ്കിൽ വെറും രണ്ട് സെല്ലുകളിൽ നിന്ന് യഥാർഥവും ഭക്ഷ്യയോഗ്യമായതുമായ മാംസം വളർത്തുന്നതിലുമാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹിരാകാശ നിലയത്തിൽ പശുവിന്റെ സ്വാഭാവിക പേശി-ടിഷ്യു പുനരുജ്ജീവന പ്രക്രിയയെ അനുകരിച്ചാണ് കൃത്രിമ മാംസം വളർത്തുന്നത്.



ഭൂമിയിൽ കോശങ്ങൾ എല്ലായ്പ്പോഴും താഴേക്കാണ് വീഴുക. എന്നാൽ പൂജ്യം ഗുരുത്വാകർഷണത്തിൽ അവ ബഹിരാകാശത്ത് തൂങ്ങിക്കിടക്കുന്നു. ഗുരുത്വാകർഷണത്തിൽ ലെയർ പ്രിന്റുചെയ്യുന്നതിനു ഒരു പിന്തുണാ ഘടന ആവശ്യമാണ്. പൂജ്യം ഗുരുത്വാകർഷണത്തിൽ അച്ചടിക്കുന്നത് സെൽ മെറ്റീരിയൽ ഉപയോഗിച്ച് മാത്രമേ ടിഷ്യു സൃഷ്ടിക്കാൻ അനുവദിക്കുകയുള്ളൂ.

Post a Comment

Previous Post Next Post