മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഷൗക്കത്ത് മരിച്ചു




മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി
ഷൗക്കത്ത് മരിച്ചു. നാൽപത്തിയെട്ട് വയസായിരുന്നു.



കഴിഞ്ഞ മാസം 13ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട വരാന്തയിൽ വച്ചാണ് ഷൗക്കത്തിനെ അക്രമിച്ചത്. മദ്യലഹരിയിലെ തർക്കമാണ് ആക്രമണത്തിന് കാരണം. ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post