ഈ ചെടി കണ്ടിട്ടുണ്ടോ? ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വീട്ടുപറമ്പിൽ ഇത് ഉണ്ടാകണം. കൂടുതൽ അറിയൂ..




വീട്ടു പരിസരത്തും പറമ്പിലും കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള എന്ന പേരുള്ള ചെടി. ഔഷധ സമ്പന്നമായ ഒരു ചെടിയാണിത്. ഇതിന്റെ ഇല നുള്ളി തലയിൽ ചൂടുക ആണ് എങ്കിൽ ആയുസ്സ് വർധിക്കും എന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്.


 
മൂത്രാശയ സംബന്ധ രോഗങ്ങൾക്ക് ആണ് പ്രധാനമായും ഇവ കൂടുതലായും ഉപയോഗിക്കുന്നത്. കൃമിശല്യം കിഡ്നി സ്റ്റോൺ എന്നിവ തടയുവാൻ ഇതിന്റെ ഇല ഉപയോഗിക്കുന്നു.
മൂത്രാശയ രോഗങ്ങൾക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു കഷണം ചെറൂള വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ നല്ല ആശ്വാസം ലഭിക്കുന്നതാണ്.



കൃമിശല്യം ഉള്ള കുട്ടികൾക്കും ഈ വെള്ളം ഉപയോഗപ്പെടുത്താം. ഈ ഒരു ചെടിയുടെ തണ്ട് വേര് ഇല എന്നീ തുടങ്ങിയ എല്ലാ ഭാഗങ്ങളും ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്.
ശരീരത്തിലുള്ള വിഷത്തെ പുറന്തള്ളാനും സഹായിക്കുന്നുണ്ട്. അമിത രക്തസ്രാവം തടയുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. സംസ്കൃതത്തിൽ ഭദ്രക എന്നും ഈയൊരു സസ്യം അറിയപ്പെടുന്നുണ്ട്.



പ്രമേഹം ഇല്ലാതാക്കുവാൻ പ്രധാനമായും ഈ സസ്യം സഹായിക്കുന്നുണ്ട്. ചെറൂളയുടെ ചെറിയ കഷണം എടുത്ത് മോരിൽ കലക്കി കഴിക്കുകയാണെങ്കിൽ പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ചെറൂള ഇതിനോടൊപ്പം തഴുതാമ എന്നിവ സമാസമം എടുത്ത് അരച്ച് നെല്ലിക്ക വലിപ്പത്തിൽ ആക്കി ഇളനീർ വെള്ളത്തിൽ ചേർത്ത് രാവിലെ കഴിക്കുന്നത് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നുണ്ട്.



ചെറൂളയുടെ ഇല നുള്ളി നെയ്യിൽ വറുത്തു കഴിക്കുന്നതും ഓർമ്മശക്തി ബുദ്ധിശക്തി എന്നിവ കൂട്ടുവാൻ സഹായിക്കുന്നു.

Post a Comment

Previous Post Next Post