ഡ്രാഗൺ കുഞ്ഞോ അന്യഗ്രഹജീവിയോ?; മല്‍സ്യതൊഴിലാളിക്ക് കിട്ടിയത്; വൈറൽ ചിത്രം





മൽസ്യബന്ധത്തിനിടെ കിട്ടിയ ജീവിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ്. മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്നാണ് സംശയം. തനിക്ക് കിട്ടിയ ജീവിയുടെ ചിത്രം റോമൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 




നിരവധിപ്പേരാണ് ചിത്രത്തിന് പ്രതികരണവുമായി രംഗത്തെത്തിയത്. ബേബി ഡ്രാഗൺ എന്നാണ് പലരും ജീവിക്ക് പേരിട്ടത്. എന്നാൽ ഇത് ഗോസ്റ്റ് സ്രാവ് ആണെന്നും ചിമേര എന്നാണ് അറിയപ്പെടുന്നതെന്നുമാണ് ചിലർ പറയുന്നത്. നോർവീജിയൻ കടലിൽ നിന്നാണ് റോമന് ഈ അപൂർവ ജീവിയെ കിട്ടിയത്. 




ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെ വലുതാണ്. തലയുടെ ഇരുവശത്തും രണ്ട് തൂവലുകളും ഉണ്ട്.

Post a Comment

Previous Post Next Post