ഓട്ടോയിൽ യാത്ര ചെയ്തത് 27 പേർ; വാഹനം തടഞ്ഞ പോലീസ് അമ്പരപ്പിൽ, വീഡിയോ



ലഖ്നൗ:

 27 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ തടഞ്ഞ് പോലീസ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് കുട്ടികളടക്കമുള്ളവരെ കുത്തിനിറച്ച് എത്തിയ ഓട്ടോറിക്ഷ തടഞ്ഞത്. അമിത വേഗത്തിലെത്തിയ ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഓട്ടോയിൽ കൂടുതലായും കുട്ടികളാണ് ഉണ്ടായിരുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കുട്ടികളെ മടിയിൽ ഇരുത്തിയ നിലയിലായിരുന്നു. ഡ്രൈവർ സീറ്റിലും ലഗേജുകൾ കയറ്റുന്ന ഭാഗത്തും ആളുകളെ ആളുകൾ ഉണ്ടായിരുന്നു. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയിൽ 27 പേരുമായി യാത്ര ചെയ്ത സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

പോലീസ് ഓട്ടോറിക്ഷ തടഞ്ഞ സമയത്ത് സ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.


Post a Comment

Previous Post Next Post