ഇൻഫോസിസ് സ്ഥാപകൻ തൻറെ മാതാപിതാക്കളുടെ ഓർമക്കായി രൂപം കൊടുത്ത “വിദ്യാധൻ സ്കോളര്ഷിപ്പിനായി നിലവിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.10,000 രൂപ മുതൽ 60,000 രൂപ വരെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് തുകയായി ലഭിക്കുന്ന മികച്ച ഒരു സ്‌കോളർഷിപ്പ് പദ്ധതിയാണ് “വിദ്യാധൻ.”.ഈ വര്ഷം എസ് എസ് എൽ സി ഉയർന്ന മാർക്ക് നേടി പാസ് ആയ വിദ്യാർത്ഥികൾക്ക് ആണ് സ്‌കോളർഷിപിന് അർഹത ഉണ്ടായിരിക്കുക.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ഉയർന്ന പഠന നിലവാരം പുലർത്തുന്നതുമായ വിദ്യാർത്ഥിക്കൾക്ക് ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന സ്കോളര്ഷിപ്പുകളിൽ ഒന്നാണ് “വിദ്യാധൻ”.
എസ് എസ് എൽ സി ഫലത്തോടൊപ്പം ഓൺലൈൻ എഴുത്ത് പരീക്ഷയും അഭിമുഖവും മാനദണ്ഡമാക്കി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷനിൽ നിന്നും 60,000 രൂപ വരെ സ്‌കോളർഷിപ്പ് തുകയായി ലഭിക്കുന്നതാണ് “വിദ്യാധൻ” സ്‌കോളർഷിപ്പ് പദ്ധതി.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാത്ഥികൾക്ക് ആദ്യ രണ്ടു വർഷങ്ങളിൽ 10,000 രൂപ വീതവും,തുടർന്നുള്ള പഠന പ്രാഗത്ഭ്യം അടിസ്ഥാനമാക്കി വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന ഏതു കോഴ്‌സിനും 15000 രൂപ മുതൽ 60000 വരെ ഉള്ള തുക നേരിട്ട് ഫൗണ്ടേഷൻ മുഖേനയോ പുറത്തുള്ള സ്‌പോൺസർമാർ മുഖേനയോ ലഭ്യമാക്കുന്നതാണ്.വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ആകും സ്കോളർഷിപ്പിനു അർഹത ഉണ്ടായിരിക്കുന്നത്.പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങളും,അപേക്ഷ സമർപ്പിക്കേണ്ട രീതിയും മനസിലാക്കുന്നതിനായി ചുവടെ വീഡിയോ പൂർണമായും കാണുക. .വളരെ ഉപകാരപ്രദമായ ഈ നിങ്ങളുടെ പ്രിയപെട്ടവരിലേക്കും എത്തിക്കാൻ പ്രത്യേകം പ്രത്യേകം ഓർക്കുക.
വീഡിയോ കാണാം ⇩⇩
Post a Comment