കുളിമുറിയിൽ ഫോൺ ഒളിപ്പിച്ചുവെച്ച് ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ hidden cam in toilet



കോഴിക്കോട്: കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തിൽ റിജേഷ് (31) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിലാണ് മൊബൈൽഫോൺ ക്യാമറ ഓണാക്കിയശേഷം റിജേഷ് ഒളിപ്പിച്ചുവെച്ചത്. കുളിക്കാനായി കയറിയ വീട്ടമ്മ ഒളിപ്പിച്ചുവച്ച നിലയിൽ മൊബൈൽ ഫോൺ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. അതിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ നാട്ടുകാർ വളഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

റിജേഷ് നേരത്തെയും മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ നിരവധി തവണ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഉൾപ്പടെ കണ്ടെടുക്കാനായി റിജേഷിന്‍റെ ഫോൺ അന്വേഷണസംഘം സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

'

Post a Comment

Previous Post Next Post