post office investment ഇനി പോസ്റ്റ് ഓഫീസിലും നിക്ഷേപം നടത്താം ; ദിവസം വെറും 50 രൂപ നിക്ഷേപിച്ച് 35 ലക്ഷം നേടാം; ഗ്രാമ സുരക്ഷാ യോജന പദ്ധതി തയ്യാർ






ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്കായി പോസ്റ്റ് ഓഫീസ് (post office) വാഗ്ദാനം ചെയ്യുന്ന സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് ഗ്രാമ സുരക്ഷാ യോജന പദ്ധതി (gram suraksha yojana). പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന പോളിസി എടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം എന്‍ഡോവ്മെന്റ് അഷ്വറന്‍സ് പോളിസിയിലേക്ക് മാറ്റാനുള്ള ഫീച്ചറും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് കീഴില്‍, ഒരു പോളിസി ഉടമയ്ക്ക് 55, 58, 60 വയസ്സ് വരെ കുറഞ്ഞ പ്രീമിയം അടച്ച് പരമാവധി ആനുകൂല്യങ്ങള്‍ നേടാം.


പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന: യോഗ്യത, സവിശേഷതകള്‍, ആനുകൂല്യങ്ങള്‍


19 വയസ്സുള്ളവര്‍ക്ക് മുതല്‍ പദ്ധതിയില്‍ ചേരാം. ഉയര്‍ന്ന പ്രായപരിധി fifty five വയസ്സ് ആണ്.

മിനിമം സം അഷ്വേര്‍ഡ് 10,000 രൂപയാണ്. പരമാവധി തുക 10 ലക്ഷം രൂപയാണ്.

നാല് വര്‍ഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യം ലഭിക്കും

പോളിസി ഉടമയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് പോളിസി സറണ്ടര്‍ ചെയ്യാം

5 വര്‍ഷത്തിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്താല്‍ സ്‌കീമിന് ബോണസ് ലഭിക്കില്ല

പ്രീമിയം അടയ്ക്കുന്ന പ്രായം fifty five വയസ്സ് വരെ, fifty eight വരെ, 60 വരെ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം

പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ സം അഷ്വേര്‍ഡിന് ആനുപാതികമായ ബോണസ് നല്‍കും

1000 രൂപയ്ക്ക് പ്രതിവര്‍ഷം 60 രൂപയാണ് ബോണസ് ലഭിക്കുക.


പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ സ്‌കീം: പ്രതിദിനം 50 രൂപ അടച്ച് 35 ലക്ഷം രൂപ നേടാം


ഗ്രാമ സുരക്ഷാ യോജന പദ്ധതിയില്‍ ഒരു പോളിസി ഉടമയ്ക്ക് പ്രതിദിനം വെറും 50 രൂപ നിക്ഷേപിച്ചാല്‍ 35 ലക്ഷം രൂപ വരെ തിരികെ ലഭിക്കും. ഒരു വ്യക്തി ഓരോ മാസവും 1,515 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപയുടെ പോളിസിയ്ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 34.60 ലക്ഷം രൂപ ലഭിക്കും. fifty five വയസ്സ് വരെ നിക്ഷേപിക്കുന്നവർക്ക് 31,60,000 രൂപയും fifty eight വയസ്സ് വരെ നിക്ഷേപിക്കുന്നവർക്ക് 33,40,000 രൂപയും 60 വയസ്സു വരെ നിക്ഷേപിക്കുന്നവർക്ക് കാലാവധിയ്ക്ക് ശേഷം 34.60 ലക്ഷം രൂപയും തിരികെ ലഭിക്കും.


എന്താണ് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്?


1995ലാണ് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്കായി റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചത്. ' ഗ്രാമീണ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വനിതാ തൊഴിലാളികള്‍ക്കും പ്രയോജനം നല്‍കുകയും ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് അവബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

Post a Comment

Previous Post Next Post