മക്കയിൽ അമുസ്ലീം മാധ്യമപ്രവർത്തകൻ കയറി; സഹായിച്ച സൗദി പൗരൻ അറസ്റ്റിൽ saudi-citizen-arrested-for-helping-non-muslim-journalist-




അമുസ്ലീമായ മാധ്യമപ്രവർത്തകന് മക്കയിൽ പ്രവേശിക്കാൻ സഹായം ചെയ്തതിന്റെ പേരിൽ സൗദി പൗരൻ അറസ്റ്റിൽ. ഇസ്രായേലി ചാനലിന് വേണ്ടി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് മക്കയിൽ അനധികൃതമായി പ്രവേശിച്ചത്.

ഇസ്രായേൽ ചാനൽ 13 ൽ ജോലി ചെയ്യുന്ന ഗിൽ താമരി തന്റ ട്വിറ്റർ അക്കൗണ്ടിലൂടെ മക്കയിലേക്ക് നുഴഞ്ഞുകയറുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ നഗരമായി കരുതുന്ന മക്കയിൽ പ്രവേശിക്കുന്നതിന് അമുസ്ലീങ്ങൾക്ക് നിരോധനമുണ്ട്. ഇത് ലംഘിച്ചായിരുന്നു മാധ്യമപ്രവർത്തകൻ എത്തിയത്. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഇയാൾക്കെതിരെ വിമർശനവും ഉയർന്നിരുന്നു.


സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സൗദി പൗരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ സൗദി പൗരന്റെ സഹായത്തോടെയാണ് മാധ്യമപ്രവർത്തകൻ മക്കയിൽ എത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

പത്ത് മിനുട്ടുള്ള വീഡിയോയിൽ അറഫാ മൈതാനത്തുള്ള ദൃശ്യങ്ങളാണ് തമാരി പകർത്തിയത്യ. ഹജ്ജ് കർമത്തിന്റെ അവസാന ഘട്ടങ്ങളിൽ വിശ്വാസികൾ സംഘമിക്കുന്ന സ്ഥലമാണിത്.


താൻ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് തനിക്കറിയാമെന്നായിരുന്നു തമാരിയുടെ വിശദീകരണം. എന്നാൽ തന്റെ മുസ്ലീം സഹോദരങ്ങൾ വളരെ പ്രാധാന്യത്തോടെ കാണുന്ന സ്ഥലം പകർത്താനാണ് താൻ ശ്രമിച്ചതെന്നും തമാരി പറഞ്ഞു.


തമാരിയുടെ ക്ഷമാപണത്തോടെ സോഷ്യൽമീഡിയയിൽ ഉയർന്ന വിമർശനങ്ങൾ നേരിയ അയവ് വന്നിരുന്നു.


Post a Comment

Previous Post Next Post