അഫ്ഗാനില്‍ ശക്തമായ പ്രളയം; മലവെള്ളപ്പാച്ചിലില്‍ 100 മരണംഅഞ്ചുറോളം വീടുകൾ തകർന്നു

കാബൂള്‍: 
അഫ്ഗാന്‍ മേഖലയില്‍ പ്രളയം രൂക്ഷമാകുന്നു. കനത്ത മലവെള്ളപ്പാച്ചിലില്‍ 100 പേര്‍ മരണപ്പെട്ടതായാണ് വിവരം. മലയോരമേഖലയില്‍ ദിവസങ്ങളായി പെയ്യുന്ന മഴയാണ് മലയിടിച്ചില്‍ ഉണ്ടാക്കിയത്. ചാരിക്കാര്‍ നഗരത്തിലൂടെ ഒഴുകിയ പ്രളയജലം നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. 100 മനുഷ്യജീവന്‍ കവര്‍ന്ന പ്രളയത്തില്‍ 500ന് മുകളില്‍ വീടുകളാണ് തകര്‍ന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഭരണകൂടം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.പാരാവാന്‍ പ്രവിശ്യയിലാണ് പ്രളയം ശക്തമായത്. ഒരു കുടുംബത്തിലെ മാത്രം 11 പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടതായും പ്രദേശവാസികള്‍ അറിയിച്ചു.

Post a Comment

Previous Post Next Post