ഓൺലൈൻ പഠനം തുടങ്ങിയതോടെ കുട്ടികളുടേയെല്ലാം കയ്യിൽ മൊബൈലും ടാബ്ലറ്റുമൊക്കെയാണ്. പഠിക്കുന്നതിനും ഗെയിം കളിക്കുന്നതിനും വേണ്ടി മാത്രമല്ല വിഡിയോ ബ്ലോഗ് ചെയ്യാനും കുട്ടികൾ കാര്യമായി ശ്രമം നടത്തുന്നുണ്ട്. അടുത്തിടെ അത്തരത്തിൽ ബ്ലോഗ് ചെയ്ത് വൈറലായ കുഞ്ഞുങ്ങൾ നിരവധിയാണ്. ഇപ്പോൾ അമ്മയുടെ തല്ലുവാങ്ങി ഹിറ്റാവുകയാണ് മറ്റൊരു കുട്ടി ബ്ലോഗർ.
അൺബോക്സ് വിഡിയോയുമായാണ് കുട്ടി ബ്ലോഗർ എത്തിയത്. എന്നാൽ ഇൻട്രോ പറയാൻ മാത്രമേ സമയം കിട്ടിയുള്ളൂ, അപ്പോഴേക്കും ചൂലുമായി എത്തിയ അമ്മയുടെ കയ്യിൽ നിന്ന് നല്ല തല്ലു കിട്ടി.
ബ്ലോഗറുടെ കരച്ചിലും അമ്മ ചീത്തപറയുന്നതും വിഡിയോയിൽ കേൾക്കാം നടൻ അജു വർഗീസാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞിനെ പ്രശംസിച്ചുകൊണ്ടാണ് പോസ്റ്റ്. ഇതിൽ തളരുതെന്നും താരം പറയുന്നുണ്ട്.
സാഡ്ലി, ഇൻട്രോ പറയാനേ ടൈം കിട്ടിയൊള്ളു . എന്നാൽ കുഞ്ഞിനെ വളരെ അധികം പ്രശംസിക്കുന്നു. ഈ ആവേശം ഇങ്ങനെതന്നെ സൂക്ഷിക്കൂ, തളരരുത് – അജു കുറിച്ചു. കുഞ്ഞിനെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്
Post a Comment