സ്വര്‍ണവില കുത്തനെ ഇടിയുന്നു; പവന് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 1,440 രൂപയുടെ കുറവാണുണ്ടായത്. ഒന്നരമാസംകൊണ്ട് കുറഞ്ഞതാകട്ടെ 5,280 രൂപയും. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. 
തുടർച്ചയായി നാലാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 49,293 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,858.08 ഡോളർ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. 

Post a Comment

Previous Post Next Post