ആലപ്പുഴ |പതിനേഴുകാരിയായ പെണ്‍കുട്ടിയെ പൊതുവഴിയില്‍ കടന്ന് പിടിച്ച യുവാവിന് മൂന്നു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. മാരാരിക്കുളം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരാരിക്കുളം വടക്ക് എസ്എന്‍പുരം നികര്‍ത്തില്‍ ബിജു(39)വിനെ ആലപ്പുഴ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജ് പിഎസ് ശശികുമാര്‍ ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
പിഴ തുക അടക്കാത്ത പക്ഷം പ്രതി മൂന്ന് മാസം കൂടി സാധാരണ തടവ് അനുഭവിക്കണം. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കഞ്ഞിക്കുഴി വനസ്വര്‍ഗം പള്ളിക്ക് സമീപം ആയിരുന്നു 2016 മെയ് 18ന് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരു ചക്രവാഹനത്തില്‍ യാത്ര ചെയ്ത പ്രതി സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ച് വീഴ്ത്തുകയും സ്വകാര്യ ഭാഗത്ത് കടന്നു പിടിക്കുകയുമായിരുന്നു.
പിന്നാലെ വന്ന യാത്രക്കാരാണ് കരഞ്ഞു കൊണ്ട് നിന്ന പെണ്‍കുട്ടിയില്‍ നിന്ന് വിവരം അറിഞ്ഞത്. പ്രതി സഞ്ചരിച്ച ബൈക്ക് രജിസ്ട്രേഷന്‍ നമ്പര്‍ ആണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. കേസില്‍ പ്രോസികൂഷന്‍ 14 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു
Post a Comment