തൃശൂര്‍ | അമിത അളവില്‍ കഴിച്ചാല്‍ മരണംവരെ സംഭവിക്കാവുന്ന ലഹരി ുളികകളുമായി രണ്ട് യുവാക്കള്‍ തൃശൂരില്‍ പിടിയില്‍. മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് സിയോണ്‍ (26) തൃശ്ശൂര്‍ മുളയം ചിറ്റേടത്ത് വീട്ടില്‍ ബോണി (20) എന്നിവരെയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ എക്‌സൈസ് സംഘം പിടികൂടിയത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരില്‍നിന്ന് 500 ഓളം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.
ഡോക്ടര്‍മാരുടെ കുറിപ്പടി തരപ്പെടുത്തി തൃശൂരിലെ പ്രമുഖ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും ആശുപത്രികളില്‍നിന്നുമാണ് പ്രതികള്‍ ഈ ഗുളികകള്‍ വാങ്ങിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തത് മുതല്‍ ഏകദേശം 600ലേറെ വിളികളാണ് ഇവരുടെ ഫോണുകളിലേക്ക് എത്തിയത്. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരായ യുവാക്കളും ഇക്കൂട്ടത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലെ കോഡ് ഭാഷകളും സംഭാഷണങ്ങളും പ്രതികളുടെ ഫോണുകളില്‍നിന്ന് കണ്ടെടുത്തു.ഒരു ഗുളികക്ക് 50 മുതല്‍ 200 രൂപ വരെയായിരുന്നു പ്രതികള്‍ ഈടാക്കിയിരുന്നത്
Post a Comment