കുവൈത്ത് അമീര്‍ അന്തരിച്ചു; അന്ത്യം അമേരിക്കയില്‍

കുവൈത്ത്‌സിറ്റി: കുവൈത്ത് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ(91) അന്തരിച്ചു.ഇന്ന് അമേരിക്കയിലായിരുന്നു അന്ത്യം. പ്രായധിക്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലെറെയായി ചികില്‍സയിരായിരുന്നു അമീര്‍.

അമീറിന്റെ മരണവിവരം അമീരി ദിവാന്‍ കുവൈത്ത് ടെലവിഷന്‍ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. 
കഴിഞ്ഞ ജൂലായ് 17-ന് കുവൈത്തില്‍ വെച്ച് അമീര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ഇതിനു ശേഷം ജൂലൈ 19-ന് തുടര്‍ ചികില്‍സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോയത്.

അമീറിന്റെ ആരോഗ്യ നിലയില്‍ മോശമായതിനെ തുടര്‍ന്ന് ഭരണഘടനാ പരമായ ചില പ്രത്യേക അധികാരങ്ങള്‍ താല്‍ക്കാലികമായി കിരീടാവകാശിയായ ഷൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post