ന്യൂഡൽഹി | ബാബരി മസ്ജിദ് തകർത്ത കേസിൽ ഉത്തർപ്രദേശിലെ പ്രത്യേക സി ബി ഐ കോടതി ഇന്ന് വിധി പ്രസ്താവിക്കും. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാറാണ് വിധി പ്രസ്താവിക്കുക. കേസിലെ 32 പ്രതികളും വിധി പ്രസ്താവം നടത്തുന്ന സമയത്ത് കോടതിയിൽ ഹാജരാകണമെന്ന് സി ബി ഐ പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. കോടതിയിലും പരിസരത്തും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
എന്നാൽ, കേസിലെ പ്രതികളും മുതിർന്ന ബി ജെ പി നേതാക്കളുമായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഇന്ന് കോടതിയിൽ എത്തില്ല.
കൊവിഡ് കണക്കിലെടുത്ത് 92 വയസുള്ള എൽ കെ അഡ്വാനിയും, 86 വയസ്സുള്ള മുരളി മനോഹർ ജോഷിയും ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച ഉമ ഭാരതി നിലവിൽ ആശുപത്രിയിലാണ്. കല്യാൺ സിംഗ് അടുത്തിടെയാണ് കൊവിഡ് മുക്തനായത്. ഈ സാഹചര്യത്തിൽ ഇവർ കോടതിയിൽ ഹാജരായേക്കില്ല.1992 ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് അഡ്വാനിയുടെ രഥയാത്രയുടെ സമാപനത്തിൽ തകർക്കപ്പെട്ടത്.
ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ബി ജെ പി നേതാക്കൾക്കെതിരെ ഗൂഢാലോചന കേസും മസ്ജിദ് തകർത്തിന് ക ർസേവകർക്കതിരെയുള്ള മറ്റൊരു കേസുമായിരുന്നു ഇത്. ഈ കേസ് പിന്നീട് സി ബി ഐക്ക് കൈമാറി. തുടർന്ന് സുപ്രീം കോടതി രണ്ടും ഒരുമിച്ച് ചേർത്ത് വാദം കേൾക്കാൻ വിധിച്ചു.
2017 ഏപ്രിലിലാണ് മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് എന്നിവർക്കെതിരെയുള്ള ഗുഢാലോചനാ കേസും മസ്ജിദ് തകർത്തതിനുള്ള കേസും ഒരുമിച്ച് വാദം കേൾക്കണമെന്നും രണ്ട് വർഷത്തിനുള്ളിൽ വാദം കേട്ട് വിധി പ്രസ്‌താവിക്കണമെന്നും ലക്‌നോയിലെ സി ബി ഐ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.അലഹാബാദ് ഹൈക്കോടതി ബി ജെ പി നേതാക്കൾക്കെതിരെയുള്ള ഗുഢാലോചന കുറ്റം ഒഴിവാക്കിയത് സുപ്രീംകോടതി പുനഃ സ്ഥാപിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, പി സി ഗൊസെ എന്നിവരടങ്ങിയ സുപ്രീംകോടതി ഞ്ചാണ് ഗുഢാലോചന കുറ്റം പുനസ്ഥാപിച്ചത്. കേസിൽ പ്രതിദിന വാദം കേൾക്കണമെന്നും ജഡ്ജിയെ മാറ്റരുതെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. പിന്നീട് 2019 ആർ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ച് കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച് ഒമ്പത് മാസത്തിനുള്ള വധി പ്രസ്താവിക്കണമെന്നു വിധിച്ചിരുന്നു. കേസിലെ വാദം കേൾക്കുന്ന ജ് ഡജിക്ക് വിരമിക്കുന്നതിനുള്ള സമയം നീട്ടി നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐ പി സി 147, 153-എ , 153-ബി , 295, 295-എ , 505 149, 120 ബി എന്നിവയാണ് നിലനിൽക്കുന്നത്. തുടർച്ചയായി വാദം കേട്ടാണ് കേസ് ഇപ്പോൾ വിധി പറയാൻ പോകുന്നത്. ഇന്ത്യ ചരിത്രത്തിലെ കർത്ത അധ്യമായിട്ടാണ് ബാബരി മസ്ജിദിന്റെ തകർച്ച മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. അതേസമയം, ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച കേസിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി വിധി പ്ര്‌സ്താവിച്ചിരുന്നു. പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിർമിക്കുന്നതിനും മുസ് ലിംകങ്ങൾക്ക് പള്ളി നിർമിക്കാൻ അയോധ്യയിൽ മറ്റൊരുടത്ത് അഞ്ച് ഏക്കർ നൽകാനുമാണ് വിധിച്ചിരുന്നത്
Post a Comment