ശൈഖ് നവാഫ് കുവൈത്തിന്റെ പുതിയ അമീര്‍

കുവൈത്ത്‌ സിറ്റി | അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽജാബിര് അൽ സബാഹിന്റെ പിൻഗാമിയായി ഉപ അമീർ ശൈഖ് ‌നവാഫ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹിനെ തിരഞ്ഞെടുത്തു. ആഭ്യന്തര മന്ത്രി അനസ്‌ അൽ സാലിഹ് കുവൈത്ത്‌ ടെലവിഷൻ വഴിയാണ് മന്ത്രി സഭാ തീരുമാനം അറിയിച്ചത്. പാർലമെന്റിൽ എത്തി ശൈഖ് നവാഫ് സത്യ പ്രതിജ്ഞ ചെയ്ത്‌ അധികാരം ഏൽക്കും.
2006 ഫെബ്രുവരി 7 മുതൽ കിരീടാവകാശിയായി തുടരുന്ന ശൈഖ് ‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിന് അന്തരിച്ച അമീർ രോഗ ബാധിതതനായി അമേരിക്കയിലേക്ക്‌ ‌ പോകുന്നതിനു മുമ്പ്‌ അമീറിന്റെ പ്രത്യേക അധികാരങ്ങളും നൽകിയിരുന്നു.
1937 ജൂൺ 25നു കുവൈത്തിന്റെ മൂന്നാമത്തെ അമീർ ശൈഖ് അഹമ്മദ്‌ അൽ ജാബിർ അൽ സബാഹിന്റെ മകനായി ജനനം. 1962 ൽ ഹവല്ലി ഗവർണ്ണറായാണ് ഭരണ രംഗത്തേക്കുള്ള പ്രവേശനം. പിന്നീട്‌ 1978 മുതൽ 88 വരെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ആയിരുന്നു‌. ഇറാഖ്‌ അധിനിവേശത്തിൽ നിന്നും കുവൈത്ത്‌ വിമോചനം നേടിയപ്പോൾ പ്രതിരോധ മന്ത്രിയായി നിയമതിനായി.

Post a Comment

Previous Post Next Post