സിബിഐയെ തടഞ്ഞത്‌ കോൺഗ്രസ്‌ സർക്കാരുകൾ ; അത്തരം ഒരു കാര്യവും എൽഡിഎഫ്‌ സർക്കാർ ആലോചിച്ചിട്ടില്ല : മുഖ്യമന്ത്രി

സിബിഐയെ തടയാൻ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ നടപടി എടുത്തിട്ടുണ്ടെന്നും അത്തരം ഒരു കാര്യവും എൽഡിഎഫ് സർക്കാർ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐയെ തടയാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസ് സർക്കാരുകൾ ചിലത് ഇത്തരം നിലപാട് എടുത്തിട്ടുണ്ടെന്നത് ശരിയാണ്. കോൺഗ്രസ് നേതൃത്വം കൊടുത്തുകൊണ്ടുതന്നെ എടുത്തിട്ടുണ്ട്. ഞങ്ങൾ ഇതുവരെ അത്തരമൊരു കാര്യവും ആലോചിച്ചിട്ടില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമനിർമാണം ആലോചിക്കുന്നതായി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് രാഷ്ട്രീയ പാർടികൾക്കും മുന്നണികൾക്കും അവരുടേതായ അഭിപ്രായം രേഖപ്പെടുത്താം. 
സർക്കാരിന് നിയമപരമായ പരിശോധനകൾക്കുശേഷമേ നിലപാട് പറയാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post